Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100 Crore

Ernakulam

തൃപ്പൂണിത്തുറയിൽ ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ലിന് 100 കോ​ടി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മെ​ട്രോ സ്റ്റേ​ഷ​ൻ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ ബ​ജ​റ്റ്.

എ​സ്എ​ൻ ജം​ഗ്ഷ​ൻ-​ഹി​ൽ​പാ​ല​സ് റോ​ഡ് 22 മീ​റ്റ​റാ​ക്കി വീ​തി കൂ​ട്ടു​ന്ന​തി​ന് 10കോ​ടി​യും താ​ലൂ​ക്കാ​ശു​പ​ത്രി-​സ്റ്റാ​ച്ച്യു, പൂ​ർ​ണ​ത്ര​യീ​ശ​ക്ഷേ​ത്രം-​കി​ഴ​ക്കേ​ക്കോ​ട്ട, സ്റ്റാ​ച്ച്യു-​ച​ക്കം​കു​ള​ങ്ങ​ര റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് 1.50 കോ​ടിയും ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടിയും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

102,91,92,732 രൂ​പ വ​ര​വും 70,87,99,600 രൂ​പ ചെ​ല​വും 32,03,93,132 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക വ​ർ​മ അ​വ​ത​രി​പ്പി​ച്ച​ത്.

സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നി​ന് 50 ല​ക്ഷം

തൃ​പ്പൂ​ണി​ത്തു​റ​യെ മെ​ട്രോ ന​ഗ​ര​മാ​യി ഉ​യ​ർ​ത്താ​നു​ള്ള സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നി​നാ​യി 50 ല​ക്ഷം, വ​ഴി വി​ള​ക്കു​ക​ൾഎ​ൽ​ഇ​ഡി ലൈ​റ്റു​ക​ളാ​ക്കാ​ൻ 2.65 കോടി, ന​ഗ​ര​സ​ഭയി​ലെ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ​ക്കാ​യി ഒ​രു കോ​ടി, എം​സി​എ​ഫി​ന് ര​ണ്ട് കോ​ടി, മൊ​ബൈ​ൽ സെ​പ്റ്റേ​ജ് യൂ​ണി​റ്റി​ന് 1.50 കോ​ടി, ഓ​പ്പ​ൺ തീ​യേ​റ്റ​റും പാ​ർ​ക്കി​നു​മാ​യി മൂ​ന്ന് കോ​ടി, ക​ല്ലു​വ​ച്ച​കാ​ട് വി​നോ​ദ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന് ഒ​രു കോ​ടിയും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.


ന​ഗ​ര​ത്തി​ൽ അ​ട​ൽ കാ​ന്‍റീ​നും, ഫീ​ഡ​ർ ബ​സും

ന​ഗ​ര​ത്തി​ൽ ര​ണ്ട് ഇ​ട​ങ്ങ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​യൂ​ണും ല​ഭി​ക്കു​ന്ന അ​ട​ൽ കാ​ന്‍റീ​നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും ന​ഗ​രം ചു​റ്റു​ന്ന ഫീ​ഡ​ർ ബ​സു​ക​ളും ബ​ജ​റ്റി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.


ബ​ജ​റ്റി​ൽ പൊ​രു​ത്ത​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം


തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ലെ ക​ണ​ക്കു​ക​ൾ ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. 100 കോ​ടി രൂ​പ​യു​ടെ ബ​സ് ടെ​ർ​മി​ന​ൽ പ​ദ്ധ​തി​യും എ​സ്എ​ൻ ജം​ഗ്ഷ​ൻ ഹി​ൽ​പാ​ല​സ് റോ​ഡി​ന് 10 കോ​ടിയും പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റി​ൽ ആ​കെ ചെ​ല​വാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് വെ​റും 70 കോ​ടി 87 ല​ക്ഷം മാ​ത്ര​ം. വ​ക​യി​രു​ത്തി​യ തു​ക​യേ​ക്കാ​ൾ കു​റ​ഞ്ഞ തു​ക ആ​കെ ചെ​ല​വാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ പൊ​രു​ത്ത​ക്കേ​ട് രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ക്കു​ക​യാ​ണ്. ബ​സ് ടെ​ർ​മി​ന​ലി​നാ​യി വ​ക​യി​രു​ത്തി​യ 100 കോ​ടി രൂ​പ വാ​യ്‌​പ വ​ഴി ക​ണ്ടെ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും വാ​യ്‌​പ​യെ​ടു​ക്കു​ന്ന തു​ക​യാ​യ​തി​നാ​ൽ അ​ത് ക​ണ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വാ​യ്‌​പ​യെ​ടു​ത്താ​ലും അ​ത് ബ​ജ​റ്റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വാ​ദം.

Latest News

Corehub Up